സ്വന്തം മക്കൾ ഉൾപ്പെടെ 4 കുട്ടികളെ വാട്ടർ ടബ്ബയിൽ മുക്കിക്കൊന്ന സ്ത്രീ അറസ്റ്റിൽ.

പാനിപ്പത്ത്: ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി പാനിപ്പത്ത്.
ഹരിയാനയിലെ പാനിപ്പത്തിൽ വെളള ടബ്ബിൽ കുട്ടികളെ മുക്കി കൊലപ്പെടുത്തിയ കേസിൽ ഹരിയാനയിലെ പാനിപ്പത്തിൽ സ്ത്രീ അറസ്റ്റിൽ. നൗൾത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആകസ്മികമാണെന്ന് കരുതിയ മരണങ്ങൾ കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. തന്നെക്കാൾ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവർ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച സോണിപത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിനായി കുടുംബം മുഴുവൻ ഒത്തുകൂടിയപ്പോഴാണ് അവസാന കൊലപാതകം. മരുമകളായ ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടർ ടബ്ബിൽ മുക്കിക്കൊന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ൽ തന്റെ മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയിൽ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. സോണിപത്ത് സ്വദേശിനിയായ വിധിയെന്ന കുട്ടിയാണ് അവസാനത്തെ ഇര. പാനിപ്പത്തിലെ ഇസ്രാന പ്രദേശത്തെ നൗൽത്ത ഗ്രാമത്തിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗൾത്തയിൽ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടർ ടബ്ബിൽ മുങ്ങികാലുകൾ നിലത്ത് വീണുകിടക്കുന്നതുമായികണ്ടെത്തുകയായിരുന്നു.
തന്നെക്കാൾ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവർ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതികളും പെൺകുട്ടികളെയാണ് പ്രത്യേകമായി ലക്ഷ്യം
തന്നെക്കാൾ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവർ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതികളും പെൺകുട്ടികളെയാണ് പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നത്.

2023-ൽ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വർഷം തന്നെ സംശയം തോന്നാതിരിക്കാൻ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വർഷം ആഗസ്തിൽ, കുട്ടി തന്നേക്കാൾ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരിൽ പൂനം മറ്റൊരു പെൺകുട്ടിയെ സിവാ ഗ്രാമത്തിൽ കൊലപ്പെടുത്തി.
അവസാന കൊലപാതക കേസിൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുന്നതുവരെ ഈ കുട്ടികളുടെ മരണം ആകസ്മികമാണെന്ന് അനുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *