ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്ര പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെയില്ലെന്നും സിനിമയില്‍ നിലനിന്നിരുന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രജനീ കാന്ത്

സഹപാഠിയും നടനുമായശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചിച്ച് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസന്‍ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു

എന്‍റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍റെ സഹപാഠിയായിരുന്നു. ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് രജനികാന്ത് പറഞ്ഞത്.

 

മുകേഷിന്‍റെ കുറിപ്പ്

നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെ… വഴികാട്ടിയെ… എല്ലാത്തിലും ഉപരി കൂടപ്പിറപ്പിനെ.. നാലര പതിറ്റാണ്ടിന്റെ ആത്മബന്ധം… ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലെല്ലാം.. നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസൻ.. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു. ഒരുമിച്ച് സിനിമ നിർമിച്ചു , ഒരുമിച്ച് ലോകം കണ്ടു.. പകരം വെക്കാനില്ലാത്ത പ്രതിസന്ധികളിലെ തണൽ മരത്തിന് വിട…

മുരളി ഗോപി
കപടതകളുടെ തുടപൊളിക്കുന്ന ചൂരലടികൾ പോലെയായിരുന്നു ശ്രീനിയേട്ടന്റെ നർമ്മം. ഓരോ അടികൊള്ളുമ്പോഴും പൊട്ടിച്ചിരിക്കേണ്ടിവരിക എന്നത് ആ കപടതകളുടെ ദുർവിധിയും

Leave a Reply

Your email address will not be published. Required fields are marked *