മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം: പി എം എ സലാമിനെതിരെ പോലീസില്‍ പരാതി.
വാഴക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ പോലീസില്‍ പരാതി നല്‍കി സി പി എം പ്രവര്‍ത്തകന്‍. വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പി എം ശ്രീയില്‍ ഒപ്പുവച്ചതെന്നായിരുന്നു സലാമിന്റെ ആക്ഷേപം. വാഴക്കാട് ലീഗ് പൊതുയോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. അതിനിടെ സലാമിന്റെ പ്രസംഗം തള്ളി മുസ്‌ലിം ലീഗ്…

