രാഹുൽ രാജിവെക്കണം കൂട്ടത്തോടെ നേതാക്കൾ,വനിതാ നേതാക്കളും രംഗത്ത്.

തിരുവനന്തപുരം:(www.10visionnews.com)രാഹുലിന്റെ രാജിക്ക് സമ്മർദ്ദം എഐസിസിയും രാജിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസിലെ വനിത നേതാക്കളും ആവശ്യപ്പെട്ടു രാജി ഇല്ലെങ്കിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.പാര്‍ട്ടിയുടെ ഏക വനിതാ എംഎൽഎയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുൽ രാജി വയ്ക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കണമെന്ന്…

Read More

സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം.

തിരുവനന്തപുരം | ഓണച്ചന്തകൾ ഒരുങ്ങി സപ്ലൈകോ ഓണം ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്‍റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന…

Read More

ഡോക്ടർ എം എ സേബയെ പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു.

കൊടിയത്തൂർ : ഓൾ ഇന്ത്യ പി ജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 87 ആം റാങ്ക് നേടിയ എം എ സേബയെ കെ എസ് എസ് പി യു കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. മുസ്ലിയാരകത്ത് മാളിയേക്കൽ എം എ മുഹമ്മദിന്റെയും പൊന്നാട്, ഉരുണിക്കുളവൻ സുബൈദയുടെയും മകളാണ് സേബ. മുമ്പ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് മൂന്നാം റാങ്കും ഇപ്പോൾ കേരള അടിസ്ഥാനത്തിൽ ആറാം റാങ്കും ആണ് സേബ നേടിയത്. ഇ എസ് ഐ സി ഓഫ്…

Read More

രാഹുൽ രാജി വെക്കില്ല… വീട്ടിൽ തുടരും.

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. “അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ…

Read More

ട്രെയിന്‍ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം.

മുംബൈ:ട്രെയിന്‍ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹ. മുംബൈയിലെ ലോകമാന്യ തിലക് റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഷിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് മുംബൈ ലോകമാന്യ തിലകിലേക്ക് ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ട ബാലന്‍. വെള്ളിയാഴ്ച രാത്രി കുട്ടിയുടെ അമ്മ തന്റെ മകനെ ബന്ധുവായ വികാഷ് ഷാ(25) തട്ടിക്കൊണ്ടുപോയതായി സൂറത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍…

Read More

ഓൺലൈൻ മണി ഗെയിമുകൾക്ക് പൂട്ടിട്ടു. വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

  ന്യൂഡൽഹി |പണ സമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകി തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്. പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി…

Read More

വെളിച്ചെണ്ണ നാളെ തന്നെ വാങ്ങൂ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും..

കൊച്ചി: ( www.10visionnews.com ) സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും.ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര…

Read More

ഭർത്താവിന് ജോലി ഇല്ലെങ്കിൽ അപമാനിക്കുന്നത് മാനസിക പീഡനം , വിവാഹമോചനം അനുവദിച്ച് കോടതി .

റായ്പൂര്‍: ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ന്യായീകരിക്കാനാവാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും മാനസിക പീഡനമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രജനി ദുബെ, അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരുടെ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്. 1996ലാണ് ദമ്പതിമാര്‍ വിവാഹിതരായത്. കുടുംബ കോടതി വിവാഹമോചന ആവശ്യം തള്ളിയതിന് പിന്നാലെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് അഭിഭാഷകനാണ്. ഇദ്ദേഹം ഭാര്യയെ ഉപരിപഠനത്തിന് സഹായിക്കുകയും പില്‍ക്കാലത്ത് ഇവര്‍ പിഎച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു….

Read More

മതവികാരം ‍ ടുത്തി,ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി.ഗുരുവായൂര്‍ ദേവസ്വമാണ് പൊലീസില്‍ പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി, റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുന്ന വീഡിയോ ഇവര്‍ പങ്കുവെച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുകയും മുല്ലപ്പൂ ചൂടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിനും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും…

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ യുവാവ് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി സ്വദേശി തടായില്‍ വീട്ടില്‍ മുഹമ്മദ് റാഫി(18)യെ ആണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിയുന്ന പതിനാറുകാരന് എംഡിഎംഎ നല്‍കാനാണ് റാഫി എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് .09 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ പരിശോധനയില്‍ ഇയാള്‍…

Read More