ഓണാവധിക്ക് യാത്ര പോകാൻ എട്ട് കിടിലൻ സ്പോട്ടുകൾ ഇതാ.
ഓണാവധിക്ക് കുടുംബത്തോടൊപ്പം ട്രിപ്പടിക്കാൻ പദ്ധതിയിട്ടവർ ഒട്ടേറെയുണ്ടാകും. ഇത്തവണ പതിവ് സ്ഥലങ്ങളിൽ നിന്നൊന്ന് മാറ്റിപ്പിടിച്ചാലോ? പത്തനംതിട്ട ജില്ലയിലെ എട്ട് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ അറിയാം. *കോന്നി ആനത്താവളം* നാല് ആനകളാണ് കോന്നി ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലുള്ളത്. ആന മ്യൂസിയം, ആർട്ട് ഗാലറി, ത്രീ ഡി തിേയറ്റർ, കുട്ടികളുടെ ചെറിയ പാർക്ക് എന്നിവയുമുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനം. 60,40 രൂപ നിരക്കിലാണ് ടിക്കറ്റുകൾ. ഓൺലൈൻ പെയ്മെന്റുകൾ മാത്രമേയുള്ളൂ. തിങ്കളാഴ്ച അവധിദിവസമാണ്. തിരുവോണവും അവധിയാണ്….

