പരമോന്നത നേതാവിൻ്റെ മരണം; പകരം ചോദിക്കുമെന്ന് ഇറാൻ .

’ടെഹ്റാൻ :  ഇറാൻ ഇറാ പരമോന്നത നേതാവ് ആയത്തുല്ല അലി
ഖൊമനിയുടെ വധം വലിയ കുറ്റകൃത്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇതിന് തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വലിയ കുറ്റകൃത്യത്തിന് ഒരിക്കലും മറുപടി ലഭിക്കാതെ പോകില്ല. ഇത് ഇസ്‌ലാമിക ലോകത്തിന്റെയും ഷിയാ വിശ്വാസത്തിന്റെയും ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കും. ഖമനയിയുടെ രക്തം ഒരു കുതിച്ചൊഴുകുന്ന അരുവി പോലെ ഒഴുകുമെന്നും അത് അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളെ വേരോടെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും പിന്തുണയോടെ, ഈ കുറ്റകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും അതിന് ഉത്തരവിട്ടവരെയും കൊണ്ട് പശ്ചാത്തപിപ്പിക്കുമെന്നും മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി.

മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നാണ് ആണ് അറിയിച്ചിരിക്കുന്നത്.

വടക്കൻ ഇറാഖിലെ ഇർബിൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഒരു ഡ്രോൺ തകർന്നുവീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് വലിയ തോതിൽ പുക ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല

Leave a Reply

Your email address will not be published. Required fields are marked *