യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന് ട്രമ്പ് .
ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രഈലില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്ന യു.എസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.
യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന പ്രസ്താവനയില്‍ പറഞ്ഞു
‘പൗരന്മാര്‍ ജാഗ്രത പാലിക്കണം. വ്യക്തിഗതമായ സുരക്ഷയെ കുറിച്ച് അവബോധമുണ്ടായിരിക്കണം. ഇസ്രഈലില്‍ നിന്നും പുറത്തുകടക്കുന്നതിനായി അമേരിക്കക്കാര്‍ക്ക് സഹായം നല്‍കാന്‍ ഇപ്പോള്‍ എംബസിക്ക് സാധിക്കില്ല’, പ്രസ്താവനയില്‍ പറഞ്ഞു.
“സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നും നിലവില്‍ സുരക്ഷ സങ്കീര്‍ണവും അതിവേഗത്തില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും യു.എസ് എംബസി പറഞ്ഞു.
മോര്‍ട്ടാര്‍, റോക്കറ്റ്, മിസൈല്‍, വെടിവെപ്പ്, ഡ്രോണ്‍ ആക്രമണം തുടങ്ങിയവ മുന്നറിയിപ്പില്ലാതെ സംഭവിക്കുമ്പോള്‍ റെഡ് അലര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ഷെല്‍ട്ടറില്‍ അഭയം തേടണമെന്ന് യു.എസ് എംബസി ആഹ്വാനം ചെയ്തു.
ഇസ്രഈലിലെ എല്ലാ യു.എസ് പൗരന്മാരായ സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്നും ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ത് യാത്ര ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

