ലഖ്നൗവിൽ 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ്.

ലഖ്നൗ:
ലഖ്‌നൗവിലെ കൃഷ്ണനഗർ പ്രദേശത്ത് 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം
ആസൂത്രിതമെന്ന് പിതാവ്
തിങ്കളാഴ്ച വൈകുന്നേരമാണ്
മരിച്ച നിലയിൽ ബാലനെ കണ്ടെത്തിയത്. വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

ബിജെപി നേതാവിന്റെ ബന്ധുവുൾപ്പെടെ നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
മരിച്ച ഉനൈസ്
അമൗസി പ്രദേശത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കട നടത്തുന്ന പിതാവ് സമീർ ഖാൻ ൻ്റെ മകനാണ്.
വൈകുന്നേരം നോമ്പ് തുറന്നതിന് ശേഷം ചില പരിചയക്കാർ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി ഒരു കാറിൽ കയറ്റി കൊണ്ടുപോയതായാണ് കുടുംബത്തിന്റെ ആരോപണം.
മണിക്കൂറുകൾക്കുശേഷം തലയിൽ വെടിയേറ്റ നിലയിലാണ് ഉനൈസിന്റെ മൃതദേഹം കണ്ടെത്തിയത്.
പിതാവ്
കൃഷ്ണനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബിജെപി നേതാവും മുൻ എംഎൽസിയുമായ അരവിന്ദ് ത്രിപാഠി (ഗുഡ്ഡു ത്രിപാഠി)യുടെ സഹോദര പുത്രൻ ഉൾപ്പെടെ നാലുപേരെയാണ് പരാതിയിൽ പരാമർശിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഒരു വീഡിയോയിൽ ഉനൈസിന്റെ പിതാവ് പറഞ്ഞു: “ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്.”

Leave a Reply

Your email address will not be published. Required fields are marked *