കേരളത്തിലേക്ക് സ്വാഗതം’ നീലഗിരി ജില്ലയിൽ കേരളം വെച്ച ബോർഡിനെ ചൊല്ലി സംഘർഷം

ഗൂഡല്ലൂർ :നീലഗിരി ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയിലുള്ള താളൂരിൽ കേരള സർക്കാർ ‘കേരളത്തിലേക്ക് സ്വാഗതം’ എന ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. വ്യാഴാഴ്ച (2026 മാർച്ച് 5) വൈകുന്നേരം കേരള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ താളൂരിൽ ബോർഡ് സ്ഥാപിച്ചതോടെ പ്രാദേശിക നിവാസികളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇതേത്തുടർന്ന് അതിർത്തിയുടെ ഇരുവശങ്ങളിലും പോലീസ് സാന്നിധ്യം ശക്തമാക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്‌നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. 2017 മുതൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ഈ ഭൂമിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്.
ഇരു സംസ്ഥാനങ്ങളിലെയും സർവേ വകുപ്പുകൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് വയനാട് കളക്ടറോട് ആവശ്യപ്പെട്ടതായി നീലഗിരി കളക്ടർ ലക്ഷ്മി ഭവ്യ തനീരു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ സൈൻബോർഡ് മാറ്റുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബോർഡ് നീക്കം ചെയ്യാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അത് ചെയ്തില്ലെങ്കിൽ തുട നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *