ജമാഅത്തെ ഇസ്‌ലാമി പറഞ്ഞിട്ട് മുനീറിന് സീറ്റ് കൊടുത്തില്ല എളമരം കരീം, – അവർ വിചാരിച്ചാൽ എന്നെ മാറ്റി നിർത്താൻ കഴിയില്ല;എളമരം കരീമിനെതിരെ എം.കെ മുനീർ.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി എതിർത്തത് കൊണ്ടാണ് മുനീറിന് സീറ്റ് ലഭിക്കാതിരുന്നതെന്ന എളമരം കരീമിന്റെ പ്രസ്താവനക്കെതിരെ എം.കെ മുനീർ. ആരെങ്കിലും പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീ​ഗ് എന്ന് അദ്ദേഹം പറഞ്ഞു.
എളമരം കരീമിന്റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റി നിർത്താൻ കഴിയില്ല. ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുടെ പിടിയിൽ അല്ല. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനർഥികളെ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ല. അവർക്ക് ആരെയും പിന്തുണക്കാമെന്നും മുനീർ.
എം. കെ മുനീറിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കാത്തത് ജമാഅത്തെ ഇസ്‌ലാമി ഇടപെടൽ മൂലമെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീം പറഞ്ഞത്.
മുസ്‌ലിം ലീഗിൻ്റെ ശക്തനായ നേതാവാണ് മുനീറെന്നും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാത്തത് അനാരോഗ്യ പ്രശ്നം മൂലം മാത്രമല്ല മറ്റെന്തോ കാര്യമുണ്ടെന്നും എളമരം കരീം കോഴിക്കോട്ട് പറഞ്ഞിരുന്നു.
ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ പാർട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *