സൗദിയിലെ ഉറങ്ങുന്ന രാജ കുമാരൻ മരിച്ചു ‘
റിയാദ്: സൗദി അറേബ്യയുടെ ‘ഉറങ്ങുന്നരാജകുമാരന്’ എന്ന പേരില്‍ അറിയപ്പെട്ടപ്രിന്സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിൻത് ലാൽ അന്തരിച്ചു. 20 വര്‍ഷം കോമയില്കടന്നതിന് ശേഷമാണ് അന്ത്യം.
2005ല്‍ ലണ്ടനിലെ സൈനിക സ്കൂളില്‍ പഠിക്കുന്നതിനിടെയുണ്ടായ കാറപകടത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കോമയില്‍ ആവുകയായിരുന്നു. റിയാദ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 36 വയസായിരുന്നു.
20 വര്‍ഷത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്. 2019ല്‍ ചെറിയ തോതിലുള്ള ചനലനങ്ങള്‍ കാണിച്ചിരുന്നു. അന്ന് തല ചെറുതായി ചലിപ്പിക്കുകയും വിരലുകള്‍ അനക്കുകയും ചെയ്തിരുന്നതായാണ് വിവരം. ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളോളം കാത്തിരിപ്പിലായിരുന്നു കുടുംബം
അപകടമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പോള്‍ തന്നെ വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പിതാവ് ഖാലിദ് ബിന്‍ തലാലും അമ്മ രാജകുമാരി റീമ ബിന്ത് തസാസും അതിന് അനുവദിച്ചില്ല. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നെങ്കില് അത് അന്നത്തെ അപകടത്തില്‍ തന്നെ ഉണ്ടായേനെ എന്നാണ് അദ്ദേഹത്തിന്റ പിതാവ് പറഞ്ഞിരുന്നത്.

