ലാൽ സലാം സഖാവെ. ഇനി ജന ഹൃദയങ്ങളിൽ
ആലപ്പുഴ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര
ജന്മനാട്ടിൽ
വിഎസ് പിന്നിട്ട സമരവഴികളിലൂടെ അവസാനയാത്ര ഇവിടെ എത്താൻ 21 മണിക്കൂർ വേണ്ടി വന്നു 140 കിലോ മീറ്റർ പിന്നിടാൻ. പ്രിയനേതാവിനെ ഒരു നോക്കുകാണാൻ ആയിരങ്ങൾ ആലപ്പുഴയുടെ മണ്ണിൽ തടിച്ചുകൂടിയിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് വിലാപ യാത്ര ആലപ്പുഴയിലെ ജന്മ നാട്ടിൽ എത്തിയത്. മഴയെപ്പോലും അവഗണിച്ചാണ് പ്രിയ നേതാവിനെ കാണാൻ ജനക്കൂട്ടം ഒഴുകി എത്തുന്നത്.സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അല്പ സമയം മുമ്പാണ് ജന്മനാട്ടിൽ എത്തിയത്.

