പൂർവിക സ്മരണയിൽ ഇന്ന് കർക്കിടക വാവ്.

കോഴിക്കോട് :പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി
വിട്ട് പിരിഞവർക്ക് നിത്യ ശാന്തിക്കു് ള്ള പ്രാർഥനയുമായാണ് ഭക്തർ ബലി ദർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നത്
സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ സജ്ജം. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *