കാർ കുളത്തിൽ വീണ് ഒരു മരണം, പുഴയിൽ ചൂണ്ട ഇടാൻ പോയ യുവാവ് മുങ്ങിമരിച്ചു.
പത്തനംതിട്ട : കാർനിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക് .തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്.

ചൂണ്ട ഇടാൻപോയയുവാവ മുങ്ങി മരിച്ചു
മണ്ണൂര്‍ : (കോഴിക്കോട്) ചൂണ്ട ഇടാൻപോയ യുവാവ് പുഴയില്‍ വീണ് മുങ്ങി മരിച്ചു. ചൂണ്ട പാറയില്‍ കുരുങ്ങിയത് അഴിക്കാന്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണൂര്‍ വളവ് സ്വദേശി ശബരി (22) ആണ് മരിച്ചത്.

