മാമി കേസ് അട്ടിമറിച്ചതാര് ? ഉന്നതരടക്കം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.
കോഴിക്കോട് :റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ (മാമി) ൻ്റെതിരോധാന
വുമായി ബന്ധപ്പെട്ട് ആരംഭഘട്ടത്തിൽ തന്നെ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് മേൽനോട്ടം വഹിച്ച ഉന്നതഉദ്യോഗസ്ഥർക്കടക്കം വീഴ്ചയുണ്ടായതായി ക്രൈ ബ്രാഞ്ച് റിപ്പോർട്ടിൽ എടുത്തു പറഞ്ഞതായി സൂചന
2023 ആഗസ്റ്റ് 21 നാണ്
കോഴിക്കോട് നിന്നും മാമിയെ കാണാതാവുന്നത്.
22 ന് തന്നെ കുടുംബാംഗങ്ങൾ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു.
ഈ യിൽ വേണ്ട രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം വീഴ്ച യുണ്ടായി എന്നാണ് ക്രൈ ബ്രാഞ്ച് റിപ്പോർട്ട്2024 സപ്തംബറിൽ പോലീസ് ആസ്ഥാനത്തെത്തിയ ഈ റിപ്പോർട്ട് പ്രകാരം പത്ത് മാസത്തിന് ശേഷം വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മാത്രമാണ് അന്വേഷണം പ്രഖ്യാപിച്ചത്ഇത് ഉന്നതരെ രക്ഷിക്കാനാണന്നാണ് ആരോപണം.

മാമിയെ കാണാതായ പരാതി ലഭിച്ചു 10 ദിവസം കഴിഞ്ഞാണ് അരയിടത്ത് പാലത്തിൽ നിന്ന് തലക്കുളത്തൂർ വരെയുള്ള 63 സിസിടിവി ക്യാമറകൾ എസ് ഐ ഉൾപ്പെടെയുള്ള പരിശോധിച്ചത്.
എന്നാണ് ക്രൈ ബ്രാഞ്ച് വിഭാഗം
റിപ്പോർട്ടിൽ പറയുന്നത്.
നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ ആറുമാസത്തെ അന്വേഷണത്തിൽ 234 പേരെ ചോദ്യം ചെയ്തു 3150 പേജുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിട്ടും പ്രതികളിലേക്ക് കേസ് എത്തിയിരുന്നില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അവർ അന്വേഷണം ആരംഭിച്ചു 90 ദിവസത്തിനകം ലോക്കൽ പോലീസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വ്യക്തിയെ ചോദ്യം ചെയ്തിരുന്നു എന്നാണ് പറയുന്നത്. മാമിയെ കാണാതായ ദിവസം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതെ പോയതുകൊണ്ടാണ്
അന്വേഷണം എങ്ങുമെത്താതിരിക്കാൻ കാരണം
അന്വേഷണത്തിൽ വീഴ്ച വരുത്തിയത് സൂചിപ്പിച്ച ലോക്കൽ പോലീസിലെ നാലുപേർക്കെതിരെ കോഴിക്കോട് നാർക്കോട്ടിക്ക്അ സിസ്റ്റൻറ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇതിനിടയിൽ അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഇല്ലാത്തത് സേനയിൽ ചർച്ചയായിട്ടുണ്ട്.
ഈ റിപ്പോർട്ടിലെ ഒരു ഭാഗം മാത്രം അന്വേഷിക്കാൻ നിർദ്ദേശിച്ച സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിച്ചു കൊണ്ടാണ് ഇപ്പോൾ വകുപ്പുതല അന്വേഷണം പുറപ്പെടുവിച്ചത്.
നടക്കാവ് എസ് ഐ ആണ് ആദ്യം കേസ് അന്വേഷിച്ചത് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചത്
നടക്കാവ് സി.ഐ ജിജീഷ് ആണ്. ഇവർക്ക് മുകളിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റൻറ് കമ്മീഷണർ ബിജുരാജ് , ഡെപ്യൂട്ടി കമ്മീഷണർ ബൈജു ,കമ്മീഷണർ രാജപാൽമീണ എന്നിവരും കേസിന്റെ മേൽ നോട്ടം വഹിച്ച
ഉയർ ന്ന ഉദ്യോഗസ്ഥരായിരുന്നു എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് എന്നിട്ടും കേസ് അട്ടിമറിക്കപ്പെട്ടു എന്ന പരാതി നിലനിൽക്കുകയാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ആരെ രക്ഷിക്കാനാണ് എന്നാണ് കുടുംബം ചോദിക്കുന്നത്.
ഇതിനിടെ മാമിയെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ ഉന്നതരുടെ അറിവോടെയാണെന്നും അന്വേഷണം ആസൂത്രിതമായി അട്ടിമറിച്ചതാണെന്നും കുടുംബാംഗങ്ങൾ. സിസിടിവി പരിശോധിക്കണമെന്ന് തുടർച്ചയായുള്ള ആവശ്യം ആദ്യഘട്ടത്തിൽ തന്നെ അന്വേഷണസംഘം നിരാകരിച്ചതാണ് കേസിനെപ്രതികൂലമായി ബാധിച്ചതിനും ഇപ്പോഴും ദുരൂഹമായി തുടരാനും കാരണമെന്ന് സഹോദരൻ ആറ്റൂർ അബ്ദുല്ലയും സഹോദരി റംലയും പറഞ്ഞു

