പൂനൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ.
പൂനൂർ( കോഴിക്കോട്) : ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്.
ബാലുശ്ശേരി പോലീസ് പരിശോധന നടത്തി. സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
കേരളത്തിലെ ഹെൽപ്പ് ലൈനുകൾ
ദിശ (DISHA) ഹെൽപ്പ് ലൈൻ: 1056 (ടോൾ ഫ്രീ)”

