എം.എൽ. എ. യുടെ തോട്ടത്തിൽ വിളിച്ചു വരുത്തി പോലീസുകാരനെ വെട്ടിക്കൊന്നു.

തിരുപ്പൂർ: തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരിൽ ആണ് സംഭവം. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസുകാരൻ തോട്ടത്തിലെത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷണ്മുഖസുന്ദരം സംഭവ സ്ഥലത്ത് എത്തിയത്. അച്ഛനും രണ്ട് ആൺമക്കളും മറ്റൊരാളും ചേർന്നാണ് പൊലീസുകാരനെ കൊന്നത്. അച്ഛനും മകനും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായായിരുന്നു കൺട്രോൾ റൂമിൽ ലഭിച്ച വിവരം. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ബഹളമുണ്ടാക്കിയവരും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *