ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സൃഷ്ടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സൃഷ്ടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് റീല്‍സ് ആയി ഷെയർ ചെയ്യുമ്ബോള്‍ വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതായിരുന്നു പ്രതിയുടെ രീതി.
രാമനാഥപുരം സ്വദേശി ജീവൻ (19) ആണ് അറസ്റ്റിലായത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് സംഘം പ്രതിയെ തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്. പോക്സോ കേസ് ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

