ആർ.എസ് എസ് പരിപാടിയിൽ കൃസ്ത്യൻ പുരോഹിതൻ . ഇനിയും ഇവർ പഠിക്കില്ലെ എന്ന് വിമർശനം
കോട്ടയം: പുരോഹിതർ ആരോടൊപ്പം കൃസ്ത്യൻ സമൂഹത്തെ വേട്ടയാടുന്നവർക്കൊപ്പം അവർക്ക് നിൽക്കാൻ കഴിയുമോ? അവസരവാദ രാഷ്ട്രീയം പയറ്റുന്ന ചില സഭയും പുരോഹിതരും ഇപ്പോഴും സംംഘ് പരിവാറിനെ തള്ളിപ്പറയുന്നില്ല എന്നതിൻ്റെ തെളിവായി കോട്ടയത്ത് നിന്നും ഒരു സഭ വാർത്ത
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്.

ഇന്ത്യയുടെ ആത്മീയ പൈതൃകത്തില്‍ നിന്നും സ്വാതന്ത്ര്യ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട തലമുറയാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഫാ.ജോര്‍ജ് നെല്ലിക്കുന്ന് പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്തിന്റെ മഹത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത പുരോഹിതനെതിരെ ക്രിസ്ത്യന്‍ സമുദായത്തിനിടിയില്‍ നിന്നു തന്നെ ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒറീസയിലും ഛത്തീസ്ഗഡിലും ഉള്‍പ്പടെ ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ക്രൂരതകള്‍ നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് ഒരു കത്തോലിക്ക പുരോഹിതന് ആര്‍.എസ്.എസ്. നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

