അസമിൽ 1800 ഏക്കർ ഭൂമി അദാനിക്ക് ജില്ല തന്നെ തീറെഴുതുകയാണോ എന്ന് കോടതി.

ദിസ്പൂര്‍: സിമന്റ് ഫാക്ടറി നിര്‍മാണത്തിനെന്ന പേരില്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്ക് 1860 ഏക്കര്‍ ഭൂമി (81 ദശലക്ഷം ചതുരശ്ര അടി) നല്‍കാനുള്ള അസ്സം ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോടതി.
വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ജഡ്ജി ഈ നടപടിയെ ചോദ്യം ചെയ്തത്.

അസമിലെ ബി.ജെ.പി സര്‍ക്കാര്‍ 3,000 ബിഗ ഭൂമി, ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി അദാനി ഗ്രൂപ്പിന് ഒരു സിമന്റ് ഫാക്ടറിക്കായി കൈമാറാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് ജഡ്ജി പറഞ്ഞു.

ഇത് വെറുമൊരു വകയിരുത്തല്‍ അല്ലെന്ന് ജഡ്ജി പറഞ്ഞു ‘ നിങ്ങള്‍ തമാശ പറയുകയാണോ? നിങ്ങള്‍ ഒരു ജില്ല മുഴുവന്‍ ഇവര്‍ക്ക് നല്‍കുകയാണോ? ജഡ്ജി ചോദിച്ചു.
3000 ബിഗാ ഭൂമി? ഇതെന്ത് തരം തീരുമാനമാണ്. നിങ്ങള്‍ തമാശ പറയുകയാണോ? ജഡ്ജി ചോദിച്ചു. ഇത്രയും ഭൂമിയുടെ ആവശ്യമുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ എന്ത് ആവശ്യമെന്നും പൊതുജന താത്പര്യമാണ് ഇവിടുത്തെ വിഷയമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഒരു യുക്തിയും ഇല്ലാത്ത കരാറാണ് ഇതെന്നും അസംബന്ധമാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ‘വികസനം’ എന്ന വ്യാജേന സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കോര്‍പ്പറേഷനുകള്‍ക്ക് തീറെഴുതുകയാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഭൂമിയുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരേയും തൊഴില്‍ രഹിതരേയും ചെറുകിട സംരംഭകരേയും സര്‍ക്കാര്‍ കാണുന്നില്ലെന്നും ഇവിടെ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്നുമുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
തുല്യതയും സുതാര്യതയും നഷ്ടപ്പെടുകയാണെന്നും വ്യവസായവല്‍ക്കരണമാണ് സംഭവിക്കുന്നതെന്നും കോടീശ്വരന്മാരെ സന്തോഷിപ്പിക്കുന്നതിലാണ് ബി.ജെ.പിയുടെ ശ്രദ്ധയെന്നും പ്രതിപക്ഷം ആരോപിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെടുന്നു. ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ വളരെ വലുതായിരിക്കാം. ഇത്തരം വിഷയങ്ങളില്‍ പൊതുജനരോഷം പ്രകടമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇടപെടലാണ് വിഷയത്തില്‍ കോടതിയും കൈക്കൊണ്ടത്.

ഈ കരാര്‍ ഒരു വഞ്ചനയാണെന്നും മുഖ്യമന്ത്രിയ്ക്ക് ആ പദവിയില്‍ ഇരിക്കാനുള്ള അര്‍ഹതയില്ലെന്നുമുള്ള വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *