ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്.
നവാഡ: ( www.10visionnews.com ) ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്.
കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുൽ പരിക്കിനെ കുറിച്ച് ചോദിച്ചറിഞ്ഞു

