മതവികാരം ‍ ടുത്തി,ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി.ഗുരുവായൂര്‍ ദേവസ്വമാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി, റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുന്ന വീഡിയോ ഇവര്‍ പങ്കുവെച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുകയും മുല്ലപ്പൂ ചൂടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിനും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതിനും വിലക്കുണ്ട്. വിലക്ക് മറികടന്നുകൊണ്ട് വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടെപിംള്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, ജാസ്മിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരെയും ദേവസ്വം പൊലീസില്‍ പരാതി നല്‍കുകയും ടെംപിള്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *