ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു.

ഗസ്സ :ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി ഇന്ന് കൊല്ലപ്പെട്ടു. 20  ഫലസ്ഥിനികളെ യും ഇസ്റാ ഇൽ വധിച്ചു. നസർ ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം.റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി,അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബിസി നെറ്റ്‌വർക്കിലെ മുഅസ് അബു ദഹ എന്നിവരാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട മറ്റുള്ളവർ ആശുപത്രിയിലുള്ളവരാണ്.
മുമ്പ് അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്.ഇതുവരെ 244 മാധ്യമ പ്രവർത്തകരാണ്കൊല്ലപ്പെട്ടത്.

അതേസമയം എന്തുകൊണ്ട് ആശുപത്രി റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് അൽ ജസീറയിലെ ഫലസ്തീനി മാധ്യമപ്രവര്‍ത്തകയായ ഹിന്ദ് ഖൗദരി.

”ഇസ്രായേല്‍ വംശഹത്യയില്‍ ​ഗസ്സയിലെ വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും താറുമാറായ നിലയിലാണ്. ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ലഭ്യമാകുന്നത്.

മുറിവേറ്റ ഫലസ്തീനികളെയും പോഷകാഹാരക്കുറവ് കാരണം ദുരിതമനുഭവിക്കുന്നവരെയും മൃതദേഹങ്ങളുമൊക്കെ എത്തിച്ചേരുന്നത് ഇതേ ആശുപത്രികളിലാണ്. അതുകൊണ്ടാണ് ഫലസ്തീൻ മാധ്യമപ്രവർത്തകർ ആശുപത്രികളെ ആശ്രയിക്കുന്നതും ഒടുവിൽ അവിടെവെച്ച് തന്നെ ഇരയായി തീരുന്നതും”- ഹിന്ദ് ഖൗദരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *