‘നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ.

തിരുവനന്തപുരം:(www.10visionnews.com) നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ പോലീസാണെന്ന് വിശ്വസിപ്പിച്ച് വ്യാവസായികളെ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല പോലീസാണ് പ്രതികളെ പിടികൂടിയത്.


നെയ്യാറ്റിൻകര സ്വദേശി അഭിരാം, കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എസ്. ഗോപൻ, ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് പിടിയിലായത്. മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരെയും ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *