ഹമാസിന്റെ സൈനിക വിഭാഗം വക്താവ് അബു ഒബൈദ വധിക്കപ്പെട്ടു.
ഗസ്സ :
ഹമാസിന്റെ സൈനിക വിഭാഗം വക്താവ് അബു ഒബൈ ഇന്നലെ രാത്രി ഇസ്രായേലി വ്യോമാക്രമണത്തിൽ വധിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശ സേന ലക്ഷ്യമിട്ട അപ്പാർട്ട്മെന്റിലെ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായിട്ടാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അബു ഒബൈദയുടെ കുടുംബാംഗങ്ങളും ഹമാസ് നേതാക്കളും മൃതദേഹം പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചു.
2007 മുതൽ, ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡുകളുടെ ഔദ്യോഗിക വക്താവായിരുന്നു അദ്ദേഹം. 2002ലാണ് ഔദ്യോഗികമായി ഹമാസിന്റെ ഭാഗമാകുന്നത്. അൽ ഖസ്സാം ബ്രിഗേഡിന്റെ ഫീൽഡ് ഉദ്യോഗസ്ഥനായായിരുന്നു ആദ്യ നിയോഗം. 2005ൽ ഗസ്സയിൽനിന്ന് ഇസ്രായേൽ പിന്മാറിയ ശേഷം ഖസ്സാം ബ്രിഗേഡിന്റെ വക്താവായി. അന്നു മുതൽ ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിലെ ആദ്യ കോളത്തിൽ അബൂ ഉബൈദയുണ്ടായിരുന്നു. ഇദ്ദേഹത്തെ വകവരുത്താൻ ജബലിയയിലെ വീടിനു നേരെ ഇസ്രായേൽ സേന ബോംബാക്രമണം നടത്തിയത് നാലു തവണയാണ്. 2008, 2012, 2014, 2023 വർഷങ്ങളിൽ. നാലു തവണയും അദ്ദേഹം രക്ഷപ്പെട്ടു. മുമ്പും നിരവധി തവണ വധിക്കപ്പെട്ടതായി കിംവദന്തികൾ പരന്നിരുന്നു.
ഫലസ്തീനിൽ മാത്രമല്ല, പല മധ്യേഷൻ രാഷ്ട്രങ്ങളിലെയും വീടുകൾ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കാറുണ്ടായിരുന്നു.
വാഹനങ്ങൾ, ഗ്യാരേജുകൾ, പണിശാലകൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലിരുന്ന് ഇദ്ദേഹത്തിന്റെറെ സംപ്രേഷണം ലോകത്ത് എവിടെയുമുള്ള ഫലസ്തീനികൾ കേൾക്കുമായിരുന്നു. ഫലസ്തീനിൽ സൂപ്പർ ഹീറോ പരിവേഷമാണ് അബൂ ഉബൈദക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അറബിയിൽ മീമുകളും ഷോർട്ട് വീഡിയോകളും ധാരാളം ലഭ്യമാണ്.

