തെരഞെടുപ്പ് മുന്നിൽ കണ്ട് പൗരത്വ നിയ ഭേദഗതി,2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.
ന്യൂഡൽഹി:2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തിയാണ് കേന്ദ്ര നടപടി.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 മുമ്പ് രാജ്യത്തെത്തിയ രേഖകളില്ലാത്ത മുസ് ലിം ഇതര മതക്കാർക്കായിരുന്നു നേരത്തേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. പശ്ചിമ ബംഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.

