ക്രൂരമായസ്ത്രീധന പീഡനം; യു.പിയിൽ മേൽക്കൂരയിൽ നിന്ന് ചാടാൻ പ്രേരിപ്പിച്ച് ഭർത്താവ് . ഒന്നാം നിലയിൽ നിന്ന് ചാടുന്ന രംഗം നോക്കി നിൽക്കുന്ന ഭർതൃവീട്ടുകാർ.

അലിഗഢ്: ക്രൂരമായസ്ത്രീധന പീഢനം തുടരുന്നു.ഭർതൃ വീട്ടുകാരുടെ സ്ത്രീധന പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചാടിയ സ്ത്രീ ഗുരുതരമായി പരിക്കേറ്റ നിലത്ത് കിടന്നിട്ടും, കുട്ടികളുടെ മുന്നിൽ വെച്ച് ഒരാൾ അവളെ മർദ്ദിക്കുന്നത് കാണാംയുപിയിലെ അലിഗഢിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ അർച്ചന ഒന്നാം നിലയിൽ നിന്ന് ചാടി.

 

ആറ് വർഷം മുമ്പാണ് അർച്ചന എന്ന യുവതി സോനുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷം ഏകദേശം 10 ലക്ഷം രൂപ വരന്റെ കുടുംബത്തിന് നൽകിയിരുന്നെങ്കിലും അർച്ചനയുടെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിൽ തൃപ്തരായിരുന്നില്ല. അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ സമ്മാനമായി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിൽ അർച്ചന മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അർച്ചനയുടെ കുടുംബം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.ഭർത്താവ് ചാടാൻ പ്രേരിപ്പിക്കുന്നതും കാണാം. ഇവർക്ക്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *