അക്രമണം അമേരിക്കയുടെ സമ്മതത്തോടെ – ലക്ഷ്യം വെച്ചത് ഹമാസ് നേതാക്കളെ .
ദോഹ: അമേരിക്കയുടെ അറിവോടെയാണ് ദോഹയിലെ ആക്രമണമെന്ന് വെളിപ്പെടുത്തി വക്താവ് .
ഇക്കാര്യം ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ്
യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു
യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്.
ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ ഷിൻ ബെറ്റ് ഇന്റലിജൻസ് സർവീസും സൈന്യവും ചേർന്നാണ് ഹമാസ് ഭീകര സംഘടനയുടെ ഉന്നത നേതൃത്വത്തിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയത് എന്ന സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. .
ദോഹയിലെ ഹമാസ് റസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിലാണ് ഇസ്രായേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ ശാന്തം, അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.
അതേസമയം ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയെന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ഇസ്രായേലിന്റെ നീക്കം മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നല്‍കുന്നു.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ “ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനം” എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
വേണമെങ്കിൽ ഇപ്പോൾ ഇട പെടണം
സൻആ : അറബ് രാഷ്ട്രങ്ങൾ ഇപ്പോൾ ഇടപെടണമെന്ന് ഹൂതികൾ
ദോഹയുടെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അവർ
ഒന്നിച്ചു നിന്നില്ലെങ്കിൽ ദോഹയിലുള്ളത് പോലെ എല്ലായിടത്തും സംഭവിക്കും. എല്ലാവരുടേയും അതിർത്തി കയറി ആക്രമിക്കുകയാണ് ഇസ്രായേലെന്നും ഹൂതികൾ.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.’ ഹൂതികളുടെ വക്താവ് അൽ-മഷാത് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ‘സയണിസ്റ്റ് ഭീഷണിയെ നേരിടുന്നതിൽ നാമെല്ലാവരും ഒന്നിച്ചില്ലെങ്കിൽ ദോഹയിൽ സംഭവിച്ചത് വീണ്ടും സംഭവിക്കും.’ പ്രസ്താവന കൂട്ടിച്ചേർത്തു.

