വിജിൽനരഹത്യാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോഴിക്കോട്:വിജിൽനരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 3 പേരേയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു
വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാന കേസിലെ 3 പ്രതികളെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്തു. രണ്ടാം പ്രതി രഞ്ജിത്തിനെ വിജിലിനെ കെട്ടിത്താഴ്ത്തിയ സരോവരത്തെ ചതുപ്പിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പ്രതികൾ ലഹരിക്ക് അടിമയാണോ എന്ന് പരിശോധിക്കാൻ മൂന്ന് പേരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.


2019 മാർച് 24നാണ് വിജിലിനെ കാണാതായത്. അമിത അളവിൽ രാസലഹരി കുത്തിവെച്ചതിനാലാണ് വിജിൽ മരിച്ചതെന്നാണ് നിഗമനം. ലഹരിയുടെ ഉറവിടത്തേ പറ്റിയും പൊലീസ് അന്വേഷിക്കുന്നു. പ്രതികളുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതികൾ ഒഴിഞ്ഞു മാറിയതായായാണ് പോലീസ് നൽകുന്ന വിവരം. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *