ആഗോള അയ്യപ്പ സംഗമം ഇന്ന്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഇന്ന പമ്പയിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ടുമന്ത്രിമാരുംസംഗമത്തിന്റെ ഭാഗമാവും.

ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമാണ് മണൽപ്പുറത്തെ വേദിക്ക് പുറമേ സെമിനാറുകൾ നടക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരി അയ്യപ്പ സംഗമ പ്രതിനിധികൾക്കായി ഭക്ഷണമൊരുക്കും. അയ്യപ്പ സംഗമത്തിന് ശേഷം പ്രതിനിധികൾക്ക് സന്നിധാനത്തേക്ക് ദർശനത്തിനായി പോകാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വൈകിട്ട് 4 മണിക്കാണ് സംഗമം സമാപിക്കുക

