ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം, ട്രയിൻ എടക്കാട് നിർത്തിയിട്ടു.
കണ്ണൂർ : ( www.10visionnews.com) ലോക്കോ പൈലറ്റിനു ദേഹാസ്വസ്ഥ്യം
ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.

