മലപ്പുറം തേഞ്ഞിപ്പലത്തെ മരണം കൊലപാതകം; മദ്യപാനതിനിടെ തർക്കത്തിൽ അടിച്ചും ചവിട്ടിയും ശ്വാസം മുട്ടിച്ചും കൊന്നു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
മലപ്പുറം :
തേഞ്ഞിപ്പലം കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ചെനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) യുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാത്രിയിൽ സുഹൃത്തായ അബൂബക്കറിന്റെ വീട്ടിലാണ് രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത റിപ്പോർട്ടിൽ, ശ്വാസം മുട്ടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും വാരിയെല്ലുകൾ തകർന്ന നിലയിലാണ്.
അടിച്ചും ചവിട്ടിയും ശ്വാസം മുട്ടിച്ചുമാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.
*അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും തേഞ്ഞിപ്പലം പോലീസ്.

