ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. വൈകാരികമായി സംസാരിച്ച് മോഹൻ ലാൽ….
തിരുവനന്തപുരം: ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ മോഹൻലാലിനെ പോലെ മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നും അദ്ദേഹം നേടിയ പുരസ്കാരം മലയാള സിനിമയുടെ സുവർണ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ പറഞ്ഞതോടെ തലസ്ഥാനം ഇളകിമറിഞ്ഞു. ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ വിളിയോടെ ആയിരങ്ങള്‍ സ്‌നേഹം ചൊരിഞ്ഞു. ജൂബ്ബയും പാന്റ്‌സും ധരിച്ച് കൈയില്‍ സ്വര്‍ണ ബ്രേസ്ലറ്റും അണിഞ്ഞ് സിനിമാ സ്‌റ്റൈലില്‍ മോഹൻലാൽ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലേക്ക് എത്തിയപ്പോള്‍ തന്നെ ആസ്വാദകരുടെ മനം നിറഞ്ഞിരുന്നു.
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.’ –നിറഞ്ഞ കൈയ്യടികളോടെയാണ് ലാലിന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടിരുന്നത്.

