കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ നെരോത്തിനെ സസ്പെൻഡ് ചെയ്തു. നെരോത്ത് ഇടതു പക്ഷത്തേക്ക്.

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമനും കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ടുമായ അബൂബക്കർ നെരോത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഡി. സി. സി .പ്രസിഡണ്ട് പ്രവീൺ കുമാറാണ് സസ്പെൻഡ് ചെയ്തത്. സംഘടന വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലാണ് നടപടി എന്നാണ് കത്തിൽ പറയുന്നത്.
എന്നാൽ അബൂബക്കർ ഇടതു പക്ഷത്തേക്ക് പോകുന്നതായി സൂചന നൽകി.
കഴിഞ്ഞ ദിസം പെരുവയൽ പഞ്ചായത്തിൽ നടന്ന വികസന സെമിനാർ യു.ഡി. എഫ് ഭരണ സമിതി ബഹിഷ്കരിച്ചപ്പോൾ
ബ്ലോക്ക് പ്രതിനിധിയായി സെമിനാറിൽ അബൂബക്കർ പങ്കെടുത്തിരുന്നു ഇതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം
എന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
യു.ഡി. എഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്ത് സർക്കാർ പദ്ധതിയായ  വികസന സെമിനാർ നടത്തിയിട്ടും അവർക്കെതിരെ യാതൊരു നടപടിയും എടുത്തില്ലന്നും അബൂബക്കർ പറഞ്ഞു. പഞ്ചായത്തിൽ കോൺഗ്രസ്നിടയിൽ ശക്തമായ ചേരിപ്പോര് നടക്കുന്നതിനിടയിലാണ് നെരോത്തിനെതി
രായ നടപടി. ഇത് യു.ഡി. എഫിനിടയിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
ഇടതു പക്ഷം അബൂബക്കറിനെ പിന്തുണച്ചു രംഗത്തു വരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *