നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് സർവ്വെ ട്രയിനിംഗ് സംഘടിപ്പിച്ചു.

ചേളന്നൂർ :നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ) കോഴിക്കോട് റീജണൽ ഓഫീസിൻറെ ആഭിമുഖ്യത്തിൽ പ്രൊവിഡൻസ് വുമൺസ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി ഫീൽഡ് സർവ്വേ ട്രെയിനിങ് സംഘടിപ്പിച്ചു. ചേളന്നൂർ പഞ്ചായത്തിലെ 6,7 വാർഡുകളിലായി പിരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (പി.എൽ.എഫ്.എസ്) ട്രെയിനിങ് നടത്തി. പ്രസ്തുത പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. നൗഷീർ പി.പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ഗൗരി പുതിയത്ത്, സെക്രട്ടറി ശ്രീ. മനോജ് കുമാർ.കെ, വാർഡ് മെമ്പർ ശ്രീമതി. കവിത പി.കെ എന്നിവർ ആശംസകൾ അറിയിച്ചു. ഉന്നത് ഭാരത് അഭിയാൻ കോഡിനേറ്റർസ് ഡോ. ഇ ജൂലി, ഡോ. സിനി ആർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സീനിയർ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർമാർ, സർവ്വേ സൂപ്പർവൈസർമാർ, സർവ്വേ എന്യൂമറേറ്റർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *