ഉമർ ഖാലിദ് അടക്കം 5 വർഷം ജയിലിൽ ,പോലീസിനെ വിമർശിച്ച് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച് സുപ്രിംകോടത. ഉമര്‍ ഖാലിദ് അടക്കമുള്ള കുറ്റാരോപിതര്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ജയിലിലാണെന്ന് പോലിസ് ഓര്‍ക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. തുടര്‍ന്ന് നിലപാട് അറിയിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. കേസ് വെള്ളിയാഴ്ചയാണ് വീണ്ടും പരിഗണിക്കുക.

മുസ്‌ലിംകളുടെ പൗരത്വം കളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ പ്രതിഷേധിച്ചതിനാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരേ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തത്. കേസില്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ഉമര്‍ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *