ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ; കർണാടകയിൽ അമ്പരപ്പിച്ച കല്യാണം!
ബംഗളുരു:ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ സോഷ്യൽ മീഡിയയിൽ വൈറലായി
കർണാടകയിൽ അപൂർവ്വ കല്യാണമായി ഇത് മാറി.കർണാടകയിലെ ചിത്രദുർഗയിൽ നടന്ന ഒരു അത്യപൂർവ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇരുപത്തഞ്ച വവയസ്സുകാരനായ വസിം ഷെയ്ഖ് തന്റെ ഉറ്റ കൂട്ടുകാരികളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദാർ എന്നിവരെ ഒരേ വേദിയിൽ വെച്ച് ജീവിതസഖിമാരാക്കി. ഈ ‘ബഹുഭാര്യത്വം’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
ഒക്ടോബർ 16-ന് ഹോരപ്പേട്ടിലെ എം.കെ പാലസിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹത്തിൽ വസിമിനും രണ്ട് വധുമാർക്കും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് നൽകിയിരുന്നത്.
കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെ:
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, വധൂവരന്മാരുടെ മൂന്ന് കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഈ വിവാഹം നടന്നത്. വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസിം രണ്ട് വധുമാരുടെയും കൈകൾ ചേർത്തുപിടിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്നതും, സന്തോഷത്തോടെ ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും കാണാം.

