ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.
മുംബൈ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനം വ്യാജ ബോബ് ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടു. ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ 68 എന്ന വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്നായിരുന്നു രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്. 1984ലെ മദ്രാസ് വിമാനത്താവളത്തിലേതിന് സമാനമായ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ശനിയാഴ്ച രാവിലെ 5.30ന് ആണ് വിമാനത്താവളത്തിലേക്ക് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. എൽടിടിഇ – ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുണ്ടെന്നും 1984ലെ മദ്രാസ് വിമാനത്താവളത്തിലേതിനു സമാനമായ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സന്ദേശത്തിലുണ്ടായിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.
2025 നവംബർ 1ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6ഇ 68 എന്ന വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. പിന്നാലെ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തു. ഇൻഡിഗോ വ്യക്തമാക്കി. വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

