മരണത്തിലും അവർ ഒന്നിച്ചു യാത്രയായി. പാലാക്കാട് ഇരട്ട സഹോദരങ്ങളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി .
പാലക്കാട്: ഇരട്ട സഹോദരങ്ങളുടെ
മരണം നാടിനെ കണ്ണീരിലാഴ്ത്തി
മരണത്തിലും അവർ ഒരുമിച്ച് യാത്രയായത് നാട് ഞെട്ടലോടെയാണ് കേട്ടത്. പാലക്കാട് ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനെയും ലക്ഷ്മണനെയുമാണ് ശിവൻകോവിലിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
പതിനാല്കാരായ ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്.
രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ലക്ഷ്മണന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി മൃതദേഹം പുറത്തെത്തിച്ചത്.
മൂത്തയാളായ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം.
പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.
ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് രാമനും ലക്ഷ്മണനും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

