കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കും. വന്നോളി …കേരളത്തിൻ്റെ ഇഷ്ട ഭക്ഷണമാണ് ബീഫും പൊറാട്ടയും…. ടൂറിസ്റ്റിൻ്റെ വീഡിയോ വൈറൽ

ആലപ്പുഴ: കേരളത്തിൽ വന്നു ഇനി കേരളത്തിലേക്ക് വരില്ലന്ന് പറഞ്ഞ മുംബൈക്കാരിയായ ടൂറിസ്റ്റിൻ്റെ ദുരനുഭവം പങ്കുവെച്ച ടൂറിസ്റ്റിൻ്റെ വീഡിയോ വൈറലാവുകയും മൂന്നാറിലെ ടാക്സി ഡ്രൈവറെ അറസ്റ്റ് നടത്തുകയും ചെയ്ത വാർത്തക്ക് പിറകെ മറ്റൊരു വിദേശടൂറിസ്റ്റിൻ്റ മലയാളിയുടെ ഭക്ഷണ
ത്തെക്കുറിച്ച വീഡിയോ വൈറലാവുന്നു.
മലയാളികളുടെ ഔദ്യോഗിക ഭക്ഷണമായി ബീഫും പൊറാട്ടയും പരിചയപ്പെടുത്തിയാണ് വിദേശ ടൂറിസ്റ്റ് രംഗത്തു വന്നത്.
ഹിന്ദുക്കളുടെയും ഇഷ്ടഭക്ഷണമാണ് ഇതെന്നും വീഡിയോയിലുണ്ട്
കാര്യം ശരിയാണ്
മലയാളിയുടെ ഇഷ്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ആദ്യം പറയുക ബീഫും പൊറോട്ടയും എന്നായിരിക്കും. അത്രയ്ക്കും ആരാധകരുണ്ട് ബീഫിനും പൊറോട്ടയ്ക്കും. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി ബീഫ് ചോദിച്ചാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ചില സംസ്ഥാനങ്ങളിൽ ഇന്നും ബീഫ് നിരോധനമുണ്ട്. അതുകൊണ്ട് രാജ്യത്ത് എത്തുന്ന പല വിദേശ വിനോദ സഞ്ചാരികൾക്കും ഇന്ത്യയിൽ മുഴുവനായും ബീഫ് നിരോധനമുണ്ടെന്ന സംശയമുണ്ട്. എന്നാൽ ഇപ്പോഴിതാ അങ്ങനെ ഒരു സംശയവുമായി കേരളത്തിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിനോദ സഞ്ചാരിയായ അലക്സ് ആണ് ആലപ്പുഴയിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്നത്. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ബീഫും പൊറോട്ടയും കഴിക്കാൻ റെസ്‌റ്റോറന്റിൽ കയറുന്നത്. കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വെറും 140 രൂപയാണ് ഈ ഭക്ഷണത്തിന് വേണ്ടി ചെലവായതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
അലക്സിന്റെ വാക്കുകളിലേക്ക്
‘ഞാൻ ഇപ്പോൾ ഇന്ത്യയിലാണ്. ഈ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണ്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ അമർത്തുക
https://chat.whatsapp.com/GwWyRY3PuEyHihfYoS0HVx

ഞാൻ ബീഫ് കഴിക്കാൻ പോകുകയാണ്. ഇന്ത്യയിൽ പശു ഒരു പുണ്യ മൃഗമാണ്. എന്നാൽ ബീഫ് കേരളത്തിൽ വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇപ്പോൾ ഞാൻ ആലപ്പുഴയിലെ ഒരു റെസ്റ്റോറന്റിലാണ്.
ബീഫ് കേരളത്തിൽ നിന്ന് കഴിക്കുന്നതിന് മുമ്പ് ഞാൻ കുറച്ച് ഗവേഷണങ്ങൾ നടത്തി. കേരളത്തിൽ 50 ശതമാനം ജനസംഖ്യ മുസ്ലീമും ക്രിസ്ത്യാനികളുമാണ്. കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ഈ മുഴുവൻ ഭക്ഷണത്തിനും എനിക്ക് വെറും രണ്ട് ഡോളർ മാത്രമാണ് ചെലവായത്. അമേരിക്കക്കാർക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾക്ക് കേരളത്തിലേക്ക് വരൂ.

Leave a Reply

Your email address will not be published. Required fields are marked *