കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13 ന്

തിരുവനന്തപുരം∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി. ഡിസംബർ 9, 11 തീയതികളലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു.

ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 3 ഘട്ടമായിരുന്നു.
തിരു,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും.

തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്.സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിൻവലിക്കാം.

ഡിസംബർ 18ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഡിസംബർ 20ന് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരും.
ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന്. പത്രിക സമർപ്പിക്കാനുള്ള അവസാന സമയം –നവംബർ 21. സൂക്ഷ്മപരിശോധന –നവംബർ 22. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24.

രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ പോളിങ്

 

വോട്ടെണ്ണൽ ഡിസംബർ 13ന്.
പ്രചാരണത്തിൽ ഹരിതചട്ടം കർശനമായി പാലിക്കണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം ഉറപ്പാക്കണം
സ്ഥാനാർഥികൾക്ക് പരമാവധി ചിലവഴിക്കാവുന്ന തുക: ഗ്രാമപഞ്ചായത്ത് –25,000 രൂപ. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി –75,000 രൂപ. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ –1,50,000 രൂപ.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തും.

മട്ടന്നൂർ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂരിലെ ഭരണ കാലാവധി അവസാനിക്കുന്നത് 2027ലാണ്. മട്ടന്നൂരിനും തിരഞ്ഞെടുപ്പ് ചട്ടം ബാധകമാണ്. പുതിയ വാർഡുകൾക്ക് അനുസരിച്ച് പുതുക്കിയ വോട്ടർപട്ടിക തയാറാക്കിയിട്ടുണ്ട്. 2,84,30,761 വോട്ടർമാരുണ്ട്. 1,34,12,470 പേർ പുരുഷൻമാർ. 1,50,1810 പേർ സ്ത്രീകൾ. 281 ട്രാൻസ്ജൻഡർ വോട്ടർമാരുണ്ട്. 2,841 പ്രവാസി വോട്ടർമാർ. ആകെ പോളിങ് സ്‌റ്റേഷനുകള്‍ – 33,746. 70,000 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ആകെ രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും

Leave a Reply

Your email address will not be published. Required fields are marked *