യു.എസ് തലക്ക് വിലയിട്ട അൽഖ്വയ്ദ നേതാവിനെ വൈറ്റ് ഹൗസിൽ സൽക്കരിച്ച് ട്രമ്പ്

വാഷിങ്ടണ്‍: യു.എസ് തലക്ക് വിലയിട്ടഅല്‍ ഖ്വയ്ദയുടെ മുന്‍ അംഗവും സിറിയന്‍ പ്രസിഡന്റുമായ അഹ്‌മദ് അല്‍ ഷറ യെ സ്വീകരിച്ച് ട്രമ്പ്.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇതിലൂടെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സിറിയന്‍ നേതാവായി അല്‍ ഷറ മാറി.

തിങ്കളാഴ്ചയായിരുന്നു ട്രംപ്-അല്‍ ഷറ കൂടിക്കാഴ്ച. യു.എസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്നും അല്‍ ഷറയെ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് സന്ദര്‍ശനം. ഈ വര്‍ഷമാദ്യം സൗദി അറേബ്യയില്‍ വെച്ച് ട്രംപ് അല്‍ ഷറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യു.എസ് ഭീകരതയുടെ സ്‌പോണ്‍സറെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സിറിയയില്‍ മതഭീകരവാദിയായ അല്‍ ഷറ ഭരണമേറ്റതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തായായാണ് യു.എസ് കണക്കാക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം അല്‍ ഷറയെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ തീവ്രവാദ ഭൂതകാലത്തെ നിസാരവത്കരിച്ചുമാണ് ട്രംപ് സംസാരിച്ചത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം അല്‍ ഷറയെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ തീവ്രവാദ ഭൂതകാലത്തെ നിസാരവത്കരിച്ചുമാണ് ട്രംപ് സംസാരിച്ചത്.

അതേസമയം, അല്‍ ഖ്വയ്ദയുമായുള്ള ബന്ധം കഴിഞ്ഞകാലമാണെന്നും അതേകുറിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തില്ലെന്നും അല്‍ ഷറ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു.എസിനെ സഖ്യകക്ഷിയായാണ് കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.മത ഭീകര സംഘടനായയ ഐ.എസ്.ഐ.എസിന് എതിരെയുള്ള ആഗോള സഖ്യത്തില്‍ സിറിയ ചേരുമെന്നും അതിലെ 90ാമത്തെ അംഗമാകുമെന്നുമാണ് യു.എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *