ബീഹാർ ;എൻ ഡി എ 163 , മഹാസഖ്യം 77

പറ്റ്ന :വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 163 കടന്ന് എൻഡിഎ. 77 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മുതൽ എൻഡിഎ മുന്നേറ്റം പ്രകടമായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്.

എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം നേതാക്കൾ പങ്കുവെച്ചിരുന്നത്. അതേസമയം, നവംബർ 18ന് സർക്കാർ രൂപീകരിക്കാനാകും എന്ന പ്രതീക്ഷയിലാണ് തേജസ്വി യാദവ്. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതിൽ കോൺഗ്രസും ആർജെഡിയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *