ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത്. 1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിട്ടും ഗർഭിണിയേയും മകനെയും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. ഇവരെ തിരിച്ചെത്തിച്ച് കേന്ദ്രം.
കൊല്‍ക്കത്ത:
ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും
എട്ടുവയസുള്ള മകനെയും നാടുകടത്തിയത് പൗരത്വ നിയമത്തെപ്പോലുംകാറ്റിൽ
പ്പറത്തി.
1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പിതാവിൻ്റെ പേരുണ്ടായിട്ടും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചപ്പോഴാണ് കേന്ദ്രം അവരെ തിരിച്ചെത്തിക്കാൻ സമ്മതിച്ചത്.
ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേക്ക് ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ പിന്നീട് അറിയിക്കുകയായിരുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. 26കാരിയായ സുനാലി ഖാത്തൂൻ,മകൻ സാബിർ എന്നിവരെയാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.
‘ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത്. എനിക്ക് ഇനി അധികം സമയമില്ല.ഒമ്ബത് മാസം ഗർഭിണിയാണ് ഞാൻ …നിങ്ങളോട് ഞാൻ കൈകൂപ്പി യാചിക്കുന്നു.എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം..’ സുനാലി ഖാത്തൂൻ ദി വയറിനോട് പറഞ്ഞു.
സുനാലി, ഭർത്താവ് ഡാനിഷ് ഷെയ്ഖ്,മകൻ സാബിർ, സ്വീറ്റി ബീബി, മക്കളായ കുർബൻ ഷെയ്ഖ്, ഇമാൻ എന്നിവരെ നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ആഗസ്റ്റ് 20 മുതല്‍ തടങ്കലില്‍ വച്ചിരുന്നു. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡിസംബർ ഒന്നിന് സുനാലി ഖാത്തൂണ്‍, സ്വീറ്റി ബീബി, ഭർത്താവ് ഡാനിഷ് ഷെയ്ഖ് എന്നിവർക്ക് 5000 രൂപ വീതം ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് നല്‍കിയ ഹരജിയില്‍ ഇവരെ തിരിച്ചെത്തിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.ഇതിനെതിരെ കേന്ദ്രം സുപ്രിം കോടതിയില്‍ ഹരജി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജനന സർട്ടിഫിക്കറ്റുകളും, ബന്ധുക്കളോടൊപ്പംതാമസിച്ചതിന്റെ തെളിവുകളട
ക്കമുള്ള മതിയായ രേഖകളുണ്ടായിട്ടും അവരുടെ വാദംകേള്‍ക്കാതെനാടുകടത്തിയതിനെ കോടതി വിമർശിക്കുകയും ചെയ്തു. സുനാലിയുടെ മാതാപിതാക്കളുടെ പേരുകള്‍ 2002 ലെ വോട്ടർ പട്ടികയില്‍ ഉണ്ടായിരുന്നു.
1952 ലെ ഭൂമി രേഖകളടക്കം ധാരാളം തെളിവുകളും ബെഞ്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവേശിപ്പിച്ചവരെ നാടുകടത്താമെങ്കിലും ആ വ്യക്തി ഇന്ത്യൻ പൗരനല്ലെന്ന് അധികാരികള്‍ ആദ്യം ഉറപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയില്‍ ജനിച്ചു, ഇവിടെ വളർന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരുടെ ഭാഗവും കേള്‍ക്കണം,’ ബെഞ്ച് പറഞ്ഞു. ഗർഭിണിയായ യുവതിയുടെ കാര്യത്തില്‍, മാനുഷിക പരിഗണ നല്‍കണമെന്നും കോടതി ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗർഭിണിയെ തിരിച്ച് നാട്ടിലെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്.
അതേസമയം,ഗര്‍ഭിണിയായ യുവതിയെ പരിപാലിക്കാനും എല്ലാ വൈദ്യസഹായങ്ങളും നല്‍കാനും പശ്ചിമ ബംഗാള്‍ സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചിട്ടുണ്ട്. ബംഗാളിലെ ബിർഭം ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറോട് സ്ത്രീക്ക് സൗജന്യ പ്രസവച്ചെലവ് ഉള്‍പ്പെടെ പൂർണ്ണ വൈദ്യസഹായം നല്‍കാൻ നിർദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് തടങ്കലിലേക്ക്
ആക്രി പെറുക്കിയും വീട്ടുജോലി ചെയ്തും രണ്ട് പതിറ്റാണ്ടായി ഡല്‍ഹിയില്‍ താമസിക്കുന്നവരായിരുന്നു സുനാലി ഖാത്തൂനും ഡാനിഷ് ഷെയ്ക്കും. ജൂണ്‍ 18 ന് ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് ഡല്‍ഹിയിലെ കട്ജു നഗർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.”ഞങ്ങള്‍ക്ക് 1952 മുതലുള്ള സർട്ടിഫിക്കറ്റുകള്‍ ഉണ്ട്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, ഇവിടെയാണ് മരിക്കുക. ബംഗ്ലാദേശി എന്ന ടാഗില്‍ നമ്മള്‍ എന്തിന് ജീവിക്കണം? എന്റെ മകള്‍ ഇവിടെ തന്നെ പ്രസവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബംഗാളി സംസാരിക്കുന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഈ അപമാനത്തിന് ഇരയായി. ഇനി ഒരിക്കലും ഞാൻ സുനാലിയെ ഡല്‍ഹിയിലേക്ക് അയയ്ക്കില്ല.’ സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് പറഞ്ഞു:
എന്നാല്‍ ഇന്ത്യൻ പൗരന്മാരാണെന്ന അവരുടെ അവകാശവാദത്തെ എതിർക്കുമെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത സുപ്രിംകോടതിയില്‍ വാദിച്ചു. അവർ ബംഗ്ലാദേശ് പൗരന്മാരാണെന്നും കേന്ദ്രസർക്കാർ യുവതിയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനുവദിച്ചത് മാനുഷികമായ കാരണങ്ങളാല്‍ മാത്രമാണെന്നും സോളിസിറ്റർ ജനറല്‍ അറിയിച്ചു.
ഭാദു ഷെയ്ഖ് മകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ അത് മതിയാകുമെന്ന് ജസ്റ്റിസ് ബാഗ്ചിയും പറഞ്ഞു.വാദം കേള്‍ക്കുന്നതിനായി സുപ്രിം കോടതി കേസ് ഡിസംബർ 10 ന് മാറ്റിയിട്ടുണ്ട്.

