അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം.

കൊച്ചി:എറണാകുളത്ത് അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹ കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോ​ഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *