ഭഭ ബ ….. ദിലീപ്ൻ്റെ തിരിച്ചു വരാവുമോ?‘അഴിഞ്ഞാട്ടം കാണാന്‍ വേണ്ടി വന്നു, ഈ അലമ്പാട്ടം കാണേണ്ടി വന്നു’ പാട്ടിന് നിറയെ ട്രോൾ …
കോഴിക്കോട് : വിവാദങ്ങൾക്കിടയിൽ
പുതിയ സിനിമയുമായി ദിലീപ് എത്തുമ്പോൾ
അതൊരു തിരിച്ചു വരാവുമോ?
ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ ഭ ബ (ഭയ ഭക്തി ബഹുമാനം). നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ദിലീപിന്റെ തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ ഗംഭീര ഹൈപ്പുള്ള ഭ ഭ ബയിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ദിലീപും മോഹന്‍ലാലും ഒന്നിച്ചുള്ള ഗാനത്തിനെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളാണ് ലഭിക്കുന്നത്. ‘അഴിഞ്ഞാട്ടം’ എന്ന് പേരിട്ടിരിക്കുന്ന പാട്ടിലെ വരികള്‍ അങ്ങേയറ്റം മോശമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ‘ചിലര്‍ക്ക് മകനാ, ചിലര്‍ക്ക് നമ്പനാ, ഇടഞ്ഞാല്‍ കൊമ്പനാ’ എന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. തുടക്കം തന്നെ അലമ്പായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
‘ഹൈപ്പ് കേറിക്കേറി എങ്ങോട്ടിത്, ഓളം വെച്ച് വെച്ച് മേലോട്ടിത്, കേട്ടാലും കേട്ടാലും ലൂപ്പാണിത്’ എന്ന വരികളും ട്രോളിന് ഇരയാകുന്നുണ്ട്. ഇലക്ഷന് വേണ്ടിയെഴുതിയ പാരഡി നേരിട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയത് പോലെയുണ്ടെന്നാണ് പല കമന്റുകളും. ‘അലിന്‍ ജോസ് പെരേരയാണെന്ന് തോന്നുന്നു പാട്ടുകള്‍ എഴുതിയത്’, ‘രണ്ടാഴ്ച മുമ്പ് ഇറക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്കാര്‍ക്ക് ഉപകാരപ്പെട്ടേനെ’, ‘അഴിഞ്ഞാട്ടം കാണാന്‍ വേണ്ടി വന്നു, ഈ അലമ്പാട്ടം കാണേണ്ടി വന്നു എന്നിങ്ങനെയാണ് ലിറിക് വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍.
വിജയ് നായകനായ ലിയോയിലെ ‘നാ റെഡി’ എന്ന പാട്ടിന്റെ സ്റ്റൈല്‍ അതേ പടി കോപ്പിയടിച്ച് ഒരുക്കിയതുപോലെയുണ്ടെന്നും കമന്റുകളുണ്ട്. ‘നാ റെഡി 144p’ എന്നാണ് കമന്റുകള്‍. ഫാന്‍സിന്റെ ഇടയിലുള്ള ഹൈപ്പ് കുറക്കാന്‍ ഇതിലും നല്ല വഴിയില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സിനിമയുടെ നിലവാരം ഈയൊരു പാട്ടിലൂടെ മനസിലായെന്നും ചിലര്‍ പറയുന്നു.
മോഹന്‍ലാലിന്റെ വിഗ്ഗും കോസ്റ്റിയൂമും കാണുമ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യലായി തോന്നുന്നുണ്ടെന്ന കമന്റുകളുണ്ട്. തമിഴ് ഡബ്ബ് പാട്ടുകള്‍ കൈരളി ചാനലുകാര്‍ എഴുതിയാല്‍ ഇതിലും നന്നാകുമെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഈ സിനിമയൊക്കെ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് കാര്യമായ കുഴപ്പമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
40 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ മുന്‍ സിനിമകളിലെ റഫറന്‍സ് ആവോളം കുത്തിനിറച്ച ചിത്രമാണ് ഭ ഭ ബയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. ഹൈപ്പ് കയറ്റാനായി അണിയറപ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ അതിഥിവേഷത്തിലെത്തിച്ചിട്ടുമുണ്ട്. ഡിസംബര്‍ 18നാണ് ചിത്രത്തിന്റെ റിലീസ്.

