തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ നയം – പി.മുജീബുറഹ്മാൻ

കോഴിക്കോട്:തദ്ദേശസ്വയംഭരണ സ്ഥാപന
ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകര നയമാണെന്നും അത് സിപിഎംപുനപരിശോധിക്കണമെന്നുംജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

.പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന
ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വരെ സി.പി. എം നടത്തിയത് ധ്രുവീകരണ രാഷ്ട്രീയമാണ്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ കേരളത്തിന്റെ സമാധാനവും സാഹോദര്യവും സഹവർത്തിത്വവുംനിലനിർത്തുന്നതിന് ആവശ്യമായ യോജിച്ച നിലപാട് സംഘപരിവാറിന്റെ വിഷയത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ജമാഅത്തെ ഇസ്‌ലാമിയെ ആയുധമാക്കി അങ്ങേയറ്റം അപകടകരമായ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനാണ് നേതൃത്വം നൽകിയതെന്നും മുജീബുറഹ്മാൻ കുറ്റപ്പെടുത്തി.
എന്നാൽ ഇത് ആദ്യമായിട്ടല്ല ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഈ തന്ത്രം ഉണ്ടാകുന്നതെന്നും നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പിലും നിലമ്പൂർ തെരഞ്ഞെടുപ്പിലും ഇതേ സമീപനം തന്നെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് തിരുത്തൽ നടത്താൻ വേണ്ടിയുള്ള പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും സിപിഎം പാഠം പഠിച്ചില്ലെന്നും മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *