സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.
പാലക്കാട്:സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ടആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.
ഇന്ന് രാവിലെ റവന്യു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ
10 ലക്ഷത്തിൽ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, ആൾക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള എല്ലാ നിയമപരിരക്ഷയും ഈ കേസിൽ ലഭ്യമാക്കും. തെഹ്സിൻ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നിയമപരി
രക്ഷ ഈകേസിൽ ഉറപ്പുവരുത്തും. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തു.
ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തക അംബിക ഇന്ന് രാവിലെ ഫെയ്സ് ബുക്ക് പോസ്റ്റിൽ സർക്കാർ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു.
ചർച്ചക്ക് ശേഷം
അംബിക ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ്…..
ഏറെ സമാധാനം..അബ്ദുൽ ജബ്ബാറിൻ്റെയും സമരസമിതിയുടെയും രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ശ്രമം ഫലം കണ്ടു. എല്ലാ ഡിമാൻ്റുകളും മന്ത്രി രാജൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സർക്കാർ അംഗീകരിച്ചു. 10 ലക്ഷത്തിൽ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, ആൾക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള എല്ലാ നിയമപരിരക്ഷയും ഈ കേസിൽ ലഭ്യമാക്കും. തെഹ്സിൻ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നിയമപരിരക്ഷ ഈ കേസിൽ ഉറപ്പുവരുത്തും. ബോഡി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തു. ഇത്രയും കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നത് സമാധാനപരവും ക്ഷമയോടെയുമുള്ളകുടുംബത്തിൻ്റെയും സമര സമിതിയുടെയും ഇടപെടൽ കൊണ്ടാണ് . വൈകിയെങ്കിലും സർക്കാരിൻ്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണ്.

