വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ’ പ്രകാശനം ചെയ്തു.
കോഴിക്കോട് : ദുരിത പൂർണ്ണമായ രോഗാവസ്ഥകൾ മനുഷ്യനിലുണ്ടാക്കുന്ന വിഭ്രാന്തമകതയെ അനുഭവപരിസരത്ത് നിന്നെഴുതിയ ഡോ. മിഥുൻ സിദ്ധാർത്ഥൻ്റെ ‘വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ
സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു.
പ്രൊഫ.കെ.ഇ. എൻ പുസ്തകം ഏറ്റു വാങ്ങി.
മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന ചിന്തകളും, ജന്തുക്കളും സസ്യങ്ങളും അടങ്ങിയ പ്രകൃതിയുടെ അതിജീവനത്തിൻ്റെ പാഠങളും നമ്മെ ധ്യാനത്തിൻ്റെ ലോകത്തെത്തിക്കുന്ന ഒരു പ്രതിഭാസമാണെന്ന്സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ഡോ. കെ. പി അരവിന്ദൻ അധ്യക്ഷനായിരുന്നു. ഡോ. എം സജീഷ് പുസ്തക പരിചയം നടത്തി. ഡോ. ഹേമന്ത് കുമാർ, ഡോ. അലക്സ്, ഡോ.സജിത കിഴിനിപ്പുറത്ത്, എന്നിവർ സംസാരിച്ചു. നിസാർ പയ്യടി മേത്തൽ സ്വാഗതം പറഞ്ഞു.


