ഗസ്സക്ക് തോൽക്കാൻ മനസ്സില്ല!തകർന്നടിഞ അൽശിഫയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരു മുൾപ്പെടെ 170 ഡോക്ടർമാർ ബിരുദമെടുത്തു.
ഗസ്സ :ഇസ്റാഈൽ വംശഹത്യയിൽ വിറങ്ങലിച്ചു പോയ ലോകത്തിന് മുമ്പിൽ ഒരിക്കലും തളരാത്ത മനോ വീര്യം കാത്തു സൂക്ഷിക്കുകയാണ് ഫലസ്ഥീനികൾ.
കരൾ പിളരും കാഴ്ചകളും നടുങ്ങുന്ന ഓർമകളുമുള്ള ആശുപത്രി കെട്ടിടത്തിനുള്ളിൽ ജീവൻ വെടിഞ ആരോഗ്യ പ്രവർത്തകരുടെ ഓർമകൾക്ക് മുമ്പിൽ ആത്മവിശ്വാസത്തോടെ ആതുര സേവന രംഗത്തേക്ക് കടന്നു വരികയാണ് ഫലസ്തീനിലെ ഡോക്ടർമാർ.
യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ഇസ്രായേൽ ഇവിടുത്തെ ആശുപത്രികളടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും തകർത്തിരുന്നു. ഗസ്സയിലെ പ്രശസ്ത ആരോഗ്യകേന്ദ്രമായ അൽ ശിഫ ആശുപത്രിയടക്കമുള്ളവയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തത്. ഡോക്ടർമാരടക്കം നിരവധി ആരോഗ്യപ്രവർത്തകരെയും കുഞ്ഞുങ്ങളടക്കമുള്ള രോഗികളേയും ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തോറ്റുപിന്മാറാൻ ഗസ്സ നിവാസികൾ തയാറായില്ല.
എല്ലാം തകർന്ന ഈയൊരു അവസ്ഥയിലും ഉയിർത്തെഴുന്നേൽപ്പിന്റെ വാർത്തകളാണ് ഗസ്സയിൽ നിന്ന് വരുന്നത്. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നേടിയ ഡോക്ടർമാരുടെ ബിരുദദാന ചടങ്ങാണ് ഗസ്സയുടെ കരുത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുന്നത്. അങ്ങേയറ്റത്തെ പ്രതിസന്ധിയിലും തോൽക്കാൻ മനസില്ലാതെ പഠിച്ച് ബിരുദം നേടിയ ഡോക്ടർമാർക്കുള്ള ബിരുദദാന ചടങ്ങ് ഇസ്രായേൽ തകർത്ത അതേ അൽ ശിഫ ആശുപത്രിയിലാണ് നടന്നത്.
സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 170 ഡോക്ടർമാരാണ് ചടങ്ങിന്റെ ഭാഗമായത് ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു. തകർന്നടിഞ്ഞ ആശുപത്രി കെട്ടിടത്തിന് മുന്നിൽ അവർ ഷീറ്റ് വിരിച്ച് കസേരകളിട്ട് പോഡിയം വച്ച് പരിപാടി നടത്തി. രക്തസാക്ഷികളായവരെ സ്മരിക്കാനും അവർ മറന്നില്ല.
ഗസ്സയിലെ ഭൂരിഭാഗം ശതമാനം ആരോഗ്യകേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരിക്കുകയാണ്അവശേഷിക്കുന്നവയാകട്ടെ ആവശ്യമായ മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ പ്രതിസന്ധിയിലാണ്. ഗസ്സയിലെ 36 ആശുപത്രികളിൽ വളരെ കുറഞ്ഞ എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്

